
സിക്കിൾ സെൽ
രോഗം നിങ്ങളിലുണ്ടാക്കുന്ന
ആഘാതം

സിക്കിൾ സെൽ രോഗത്തിന്റെ ആഘാതം:
ഒരു ആഗോള സർവേ
ലക്ഷണങ്ങൾ

്രവർത്തനങ്ങൾ

ജീവിതം

സ്കൂളും

സിക്കിൾ സെൽ രോഗവും വേദന പ്രതിസന്ധികളും നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും മൊത്തത്തിലുള്ള ജീവിതത്തെയും ബാധിക്കും
സിക്കിൾ സെൽ രോഗവും വേദന പ്രതിസന്ധികളും അവയവങ്ങളുടെ തകരാറ്, അവയവങ്ങളുടെ പരാജയം തുടങ്ങിയ തീവ്രവും വിട്ടുമാറാത്തതുമായ സങ്കീർണതകൾക്ക് കാരണമാകും.
കൂടുതൽ അറിയാൻ ചുവടെയുള്ള ഒരു ഐക്കൺ തിരഞ്ഞെടുക്കുക:






















പെട്ടെന്നുള്ള, തീവ്രമായ വേദന
വേദന പ്രതിസന്ധി അല്ലെങ്കിൽ വാസോ-ഒക്ലൂസീവ് പ്രതിസന്ധി
സ്ട്രോക്ക്
സൈലന്റ് അല്ലെങ്കിൽ ക്ലിനിക്കൽ സ്ട്രോക്ക് സെറിബ്രൽ ഇൻഫ്രാക്ഷൻ
[സെ-റി-ബ്രൽ ഇൻ-ഫാർക്ക്-ഷൻ]
ശ്വാസകോശ രോഗം
അക്യൂട്ട് ചെസ്റ്റ് സിൻഡ്രോം
വൃക്കരോഗം
വൃക്കസംബന്ധമായ തകരാറുകൾ അല്ലെങ്കിൽ പരാജയം
ഇടുപ്പ് അസ്ഥികൾക്ക് നാശം
അവാസ്കുലർ നെക്രോസിസ്
[അ-വാ-സ്കു-ലർ നെ-ക്രോ-സിസ്]
നിങ്ങളുടെ കണ്ണുകളിലെ രക്തക്കുഴലുകൾക്ക് നാശം
റെറ്റിനോപ്പതി
[റെ-റ്റി-നോ-പ്പതി]
വിഷാദം, ഉത്ക്കണ്ഠ, മാനസിക പ്രവൃത്തികൾക്കുള്ള ബുദ്ധിമുട്ട് എന്നിവയുടെ അപകടസാധ്യത
മാനസിക ആരോഗ്യം
പുരുഷന്മാർ: നീണ്ടുനിൽക്കുന്ന വേദനയുള്ള ഉദ്ധാരണം
പ്രിയാപിസം [പ്രി-യാ-പി-സം]
സ്ത്രീകൾ: ആർത്തവ ചക്രത്തിനൊപ്പം ഒരേ സമയത്തു സംഭവിക്കുന്ന വേദന പ്രതിസന്ധികൾ
ആർത്തവ സമയത്തെ വേദന പ്രതിസന്ധി
[ആർ-ത്ത-വം]
കാലിലെ മുറിവുകൾ
കാലിലെ പുണ്ണ്
























മറ്റ് ആരോഗ്യപ്രശ്നങ്ങളായ അണുബാധകൾ, ഹൃദയ സ്തംഭനം, കരൾ സ്തംഭനം, സ്പ്ലീനിക് സ്തംഭനം എന്നിവ ശരീരത്തിലും ഉണ്ടാകാം.
ഗുരുതരമായ ആരോഗ്യപരമായ അപകടസാധ്യതകൾ ഉണ്ടായിരുന്നിട്ടും, നെതർലാൻഡ്സിലെ 68% വേദന പ്രതിസന്ധികളും വീട്ടിൽ തന്നെ കൈകാര്യം ചെയ്യുന്നു. നിങ്ങൾക്ക് ആവശ്യമായ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. വേദന പ്രതിസന്ധികളുടെ ചരിത്രം സൂക്ഷിക്കുന്നു എന്നുറപ്പാക്കുക കൂടാതെ നിങ്ങൾക്കോ നിങ്ങളുടെ കുട്ടിക്കോ ഉണ്ടാകുന്ന എല്ലാ വേദന പ്രതിസന്ധികളെക്കുറിച്ചും ഒരു ഡോക്ടറോട് പറയുക. ഭാവിയിൽ ഉണ്ടാകുന്ന വേദന പ്രതിസന്ധികളെ നന്നായി കൈകാര്യം ചെയ്യുന്നതിന് നിങ്ങളെ സഹായിക്കുന്ന ഒരു ഗെയിം പ്ലാൻ തയ്യാറാക്കാൻ അഅദ്ദേഹത്തിനോ അവർക്കോ സഹായിക്കാനാകും.
സിക്കിൾ സെൽ രോഗം വൈകാരിക ജീവിതത്തെ ബാധിച്ചേക്കാം, പക്ഷേ പലരും ഇപ്പോഴും ഉൽപാദനക്ഷമമായ ജീവിതം നയിക്കുന്നു.
സിക്കിൾ സെൽ രോഗമുള്ളവർക്ക് ഇവ അനുഭവപ്പെടാം:


വിഷാദം
സിക്കിൾ സെൽ രോഗമുള്ളവരിൽ 30% വരെ വിഷാദരോഗം ഉണ്ട്


ഉത്കണ്ഠ
സിക്കിൾ സെൽ രോഗമുള്ള 10% ആളുകൾ വരെ ഉത്കണ്ഠ അനുഭവിക്കുന്നു


ക്ഷീണം
സിക്കിൾ സെൽ രോഗമുള്ളവർക്ക് ക്ഷീണം അനുഭവപ്പെടാം


പഠിക്കുന്നതിലും ശ്രദ്ധിക്കുന്നതിലും ബുദ്ധിമുട്ട്
സിക്കിൾ സെൽ രോഗമുള്ളവർക്ക് ഈ വെല്ലുവിളികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്


ഉറങ്ങാൻ ബുദ്ധിമുട്ട്
സിക്കിൾ സെൽ രോഗമുള്ളവർക്ക് ഉറക്ക ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്